Fact Crescendo
Fact Crescendo is an Indian fact-checking organisation that publishes in several Indian languages and runs sites for other Asian countries.
“മുസ്ലീം വിഭാഗത്തെ സംബന്ധിച്ചിടത്തോളം അവർ ആർക്കെങ്കിലും എതിരൊന്നുമല്ല. എല്ലാത്തിലും കുറച്ചു വർഗീയവാദികൾ ഒക്കെയുണ്ട് എന്നാൽ മുസ്ലിം ജനവിഭാഗം ആകെ വർഗീയവാദികളാ - കെകെ ശൈലജ ടീച്ചര്‍”
“മുഖ്യമന്ത്രി പിണറായി വിജയന്‍ കോണ്‍ഗ്രസ്സ് നേതാവ് രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസിനും വോട്ട് ചെയ്യാന്‍ വോട്ടര്‍മാര്‍ തയ്യാറാകണം എന്ന് പൊതുവേദിയില്‍ ആഹ്വാനം ചെയ്യുന്നു”
“കോൺഗ്രസ്സിനെ വിജയിപ്പിച്ചാൽ പോപ്പുലർ ഫ്രണ്ടിന്‍റെ നിരോധനം എടുത്തുമാറ്റുമെന്ന് കോൺഗ്രസ്സ് ദേശീയ ജനറൽ സെക്രട്ടറിയും ആലപ്പുഴയിലെ യു.ഡി.എഫ് സ്ഥാനാർഥിയുമായ കെ സി വേണുഗോപാലിന്‍റെ ഉറപ്പ് കിട്ടിയത് കൊണ്ടാണ് SDPI പരസ്യമായി യു.ഡി.എഫിന് പിന്തുണ നൽകിയതെന്ന് അഷ്റഫ് മൗലവി”
“എ.എം.ആരിഫിനെ ജനങ്ങള്‍ കയ്യേറ്റം ചെയ്തു”
Fact Crescendo says: കടലാക്രമണ ഭീഷണി നേരിടുന്ന കൊല്ലത്തെ തീരദേശ വാസികള്‍ ഇരവിപുരം എംഎല്‍എയായ എം.നൗഷാദിനെ തടയുയകും തുടര്‍ന്ന് വാക്കേറ്റവും കയ്യാങ്കളിയുമുണ്ടാകുന്ന വീഡിയോയാണ് എ.എം.ആരിഫിന്‍റെ തെരഞ്ഞെടുപ്പ് പ്രചരണം നാട്ടുകാര്‍ തടഞ്ഞു എന്നും കയ്യേറ്റം ചെയ്തു എന്ന പേരിലും പ്ര…
“ഓട്ടോ റിക്ഷയുടെ പെര്‍മിറ്റ് പുതുക്കാനുള്ള ഫീസ് 400ല്‍ നിന്നും 4000 ആക്കി ഉയര്‍ത്തി”
Fact Crescendo says: കേന്ദ്ര ഗതാഗത വകുപ്പോ സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പോ ഇത്തരത്തിലൊരു ഫീസ് വര്‍ദ്ധന നടപ്പിലാക്കിയിട്ടില്ലായെന്ന് ഞങ്ങളുടെ അന്വേഷണത്തില്‍ നിന്നും വ്യക്തമായി. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് അനുമാനിക്കാം
“യുഡിഎഫ് തെരെഞ്ഞെടുപ്പ് പ്രചരണ വാഹനത്തില്‍ നിന്നും പികെ കുഞ്ഞാലിക്കുട്ടിയെ ഇറക്കിവിട്ടു”
Fact Crescendo says: ദൃശ്യങ്ങള്‍ പികെ കുഞ്ഞാലിക്കുട്ടിയെ യുഡിഎഫ് തെരെഞ്ഞെടുപ്പ് പ്രചരണ വാഹനത്തില്‍ നിന്നും ഇറക്കി വിടുന്നതാണെന്ന പ്രചരണം തെറ്റാണ്. കനത്ത ചൂടും നോമ്പെടുക്കലും മൂലം തളര്‍ച്ച തോന്നിയ പികെ കുഞ്ഞാലിക്കുട്ടി യാത്ര തുടരാന്‍ പ്രയാസമുണ്ട് എന്നറിയിച്ചതിനെ തുടര്‍ന്ന് രാ…
“ഇനി മുതൽ good morning മെസ്സേജ് അയക്കുന്നവർക്ക് 18% GST govt. charge ചെയ്യും. എന്നിട്ടും നിർത്തില്ലെങ്കിൽ മെസ്സേജ് receive ചെയ്യുന്നവർക്കും കൂടി 18% GST ചുമത്തും ഏപ്രിൽ ഒന്നു മുതൽ”
Fact Crescendo says: ഏപ്രിൽ 1 മുതൽ വാട്ട്സ് ആപ്പിൽ പ്രചരിക്കുന്ന സുപ്രഭാതം സന്ദേശങ്ങൾക്ക് സർക്കാർ 18% GST ഈടാക്കുമെന്നത് തെറ്റായ പ്രചരണമാണ്. പ്രചരണത്തെ കുറിച്ച് എബിപി ന്യൂസ് നടത്തിയ ഫാക്റ്റ് ചെക്ക് റിപ്പോര്‍ട്ടില്‍ നിന്നും എഡിറ്റ് ചെയ്തെടുത്ത ക്ലിപ്പ് ഉപയോഗിച്ചാണ് വ്യാജ പ്രചരണം നടത്തുന്നത്
“ലോക്സഭാ തെരെഞ്ഞെടുപ്പില്‍ യുഡിഎഫിന് പിന്തുണ നല്‍കുമെന്ന് കാന്തപുരം”
Fact Crescendo says: പോസ്റ്റിലേത് വ്യാജ പ്രചരണമാണ്. കാന്തപുരം വിഭാഗം ലോക്സഭാ തെരെഞ്ഞെടുപ്പില്‍ യുഡിഎഫ് മുന്നണിയെ പിന്തുണയ്ക്കുമെന്ന് പ്രസ്താവന നടത്തിയതായി വ്യാജ പ്രചരണം നടത്തുകയാണ്. മര്‍ക്കസ് ഇക്കാര്യം വ്യക്തമാക്കി വിശദീകരണക്കുറിപ്പ് നല്കിയിട്ടുണ്ട്
“ബിജെപി നേതാവും ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ സുരേഷ് ഗോപിയെ എല്‍ഡിഎഫ് സര്‍ക്കാര്‍ കൊച്ചി മെട്രോയുടെ ബ്രാന്‍ഡ് അംബാസിഡറായി തിരഞ്ഞെടുത്തു”
Fact Crescendo says: സംസ്ഥാന സര്‍ക്കാര്‍ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയെ കൊച്ചി മെട്രോയുടെ ബ്രാന്‍ഡ് അംബാസിഡറാക്കാന്‍ തീരുമാനമെടുത്തിട്ടില്ലാ എന്ന് ഞങ്ങളുടെ അന്വേഷണത്തില്‍ നിന്നും വ്യക്തമായി. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് അനുമാനിക്കാം
“പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും എല്‍കെ അദ്വാനിയുടെയും സമീപത്ത് രാഷ്ട്രപതി ദ്രൌപദി മൂര്‍മുവിന് ഇരിപ്പിടം നല്‍കിയില്ല-ചിത്രം”
Fact Crescendo says: പോസ്റ്റിലെ പ്രചരണം തെറ്റാണ്. രാഷ്ട്രപതി ദ്രൌപദി മുര്‍മു എല്‍കെ അദ്വാനിക്ക് അദ്ദേഹത്തിന്‍റെ വസതിയില്‍ നടന്ന ചടങ്ങില്‍ സ്വന്തം ഇരിപ്പിടത്തില്‍ നിന്നും എഴുന്നേറ്റ് എല്‍കെ അദ്വാനിയുടെ അടുത്ത് വന്നു നിന്നുകൊണ്ട് ഭാരതരത്ന സമ്മാനിച്ച ശേഷം അദ്ദേഹത്തിന്‍റെ സമീപത്ത് നില്‍ക്…
“എഫ്‌സിഐ ഗോഡൗണ്‍ തകര്‍ത്ത് അരി ഭക്ഷിക്കുന്ന അരിക്കൊമ്പന്‍”
Fact Crescendo says: പശ്ചിമ ബംഗാളിലെ മെദിനപൂര്‍ ജില്ലയിലെ കാല്‍സിഭംഗ എന്ന ഗ്രാമത്തിലെ എഫ്‌സിഐ ഗോഡൗണ്‍ തകര്‍ത്ത് അരി ഭക്ഷിക്കുന്ന രാംലാല്‍ എന്ന ആനയുടെ വീഡിയോയാണ് ഇതെന്ന് ഞങ്ങളുടെ അന്വേഷണത്തില്‍ നിന്നും കണ്ടെത്താന്‍ കഴിഞ്ഞു. അതുകൊണ്ട് തന്നെ പ്രചരണം തെറ്റാണെന്ന് അനുമാനിക്കാം.
“കേരളത്തിലും ഹമാസ് ശക്തി പ്രാപിക്കുന്നുവെന്നും പിന്തുണച്ച് പരസ്യമായി പ്രകടനം”
“കെജരിവാളിനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള സമരത്തില്‍ നിന്നുള്ള ദൃശ്യങ്ങൾ”
“ബംഗ്ലാദേശ് സ്വാതന്ത്രസമരത്തില്‍ പങ്കെടുത്ത വനിതകള്‍ അന്നും ഇന്നും”
Fact Crescendo says: ചിത്രത്തില്‍ തോക്കുമായി പോസ് ചെയ്യുന്ന സ്ത്രീകള്‍ സ്വാതന്ത്ര്യ സമര സേനാനികളല്ല. തികച്ചും സ്വകാര്യമായ കുടുംബ സംഗമത്തില്‍ നേരമ്പോക്കിന് ചിത്രീകരിച്ചതാണ് ആദ്യത്തെ ചിത്രം. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം കൌതുകത്തിനായി രണ്ടാമത്തെ ചിത്രം അതേ പോസില്‍ തന്നെ ചിത്രീകരിച്ചു. …
“കെ.കെ.ഷൈലജയുടെ തെരഞ്ഞെടുപ്പ് പ്രചരണ ഗാനം ഫ്ലവേഴ്‌സ് ചാനലില്‍ ലൈവായി അവതരിപ്പിക്കുന്ന വീഡിയോ”
Fact Crescendo says: കടുവ എന്ന സിനിമയിലെ പാലാപ്പള്ളി എന്ന യഥാര്‍ത്ഥ ഗാനം ഫ്ലവേഴ്‌സ് ചാനലിലെ സ്റ്റാര്‍ മാജിക് എന്ന പരിപാടിയില്‍ ലൈവ് ആയിട്ട് അവതരിപ്പിക്കുന്ന അതുല്‍ നറുകരയുടെയും സംഘത്തിന്‍റെയും വീഡിയോയാണിത്. ഓഡിയോ എഡിറ്റ് ചെയ്ത് കെ.കെ.ഷൈലജ ടീച്ചറിന്‍റെ തെരഞ്ഞെടുപ്പ് ഗാനമെന്ന…
“ഉത്തരേന്ത്യയില്‍ സ്ത്രികള്‍ ബിജെപിയുടെ പ്രചരണത്തിനെത്തിയ ഒരു വാഹനത്തെ അസഭ്യം വിളിച്ച് ഗ്രാമത്തില്‍ നിന്ന് പുറത്താക്കുന്നത്തിന്‍റെ ദൃശ്യങ്ങള്‍”
“50,000/ രൂപയ്ക്ക് മുകളിലുള്ള സംഖ്യ ബാങ്കിൽ നിന്നും എടുത്ത് പണമായി കയ്യിൽ കരുതി വാഹന യാത്ര നടത്തുന്നവർക്ക് ബാങ്ക് നൽകുന്ന രേഖ. ഇലക്ഷൻ കഴിയുന്നതുവരെ ഇത്തരം രേഖകളുമായി മാത്രമേ വാഹന യാത്ര നടത്താവൂ- അറിയിപ്പ്”
Fact Crescendo says: പോസ്റ്റിലെ വിവരണം തെറ്റാണ്. ചിത്രത്തില്‍ കാണുന്ന പണ സംബന്ധമായ സാക്ഷ്യപത്രം സാധാരണക്കാര്‍ക്ക് വേണ്ടിയുള്ളതല്ല. ഒരു ബാങ്കില്‍ നിന്നു മറ്റൊരു ബാങ്കിലേയ്ക്കോ അല്ലെങ്കില്‍ എടിഎം സെന്‍ററുകളിലേയ്ക്കോ പണം കൊണ്ടുപോകുമ്പോള്‍ ഉദ്യോഗസ്ഥര്‍ കൈയ്യില്‍ കരുത്തേണ്ട രേഖയാണിത്. …
“ഗുജറാത്ത് ഗാന്ധിനഗറിലെ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥി എല്‍കെ അദ്വാനിയുടെ മകള്‍ പ്രതിഭ അദ്വാനിയാണ്.”
“കലാമണ്ഡലം സത്യഭാമയെ പിന്തുണച്ച് ഉണ്ണി മുകുന്ദന്‍”
Fact Crescendo says: അഴിമുഖം ഓണ്‍ലൈന്‍ പങ്കുവെച്ച ഒരു ലേഖനത്തിന് വേണ്ടി അവരുടെ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റര്‍ എഡിറ്റ് ചെയ്ത് ഉണ്ണി മുകുന്ദന്‍റെ ചിത്രവും പേരും ചേര്‍ത്ത് പ്രചരിപ്പിക്കുന്നതാണെന്ന് ഞങ്ങളുടെ അന്വേഷണത്തില്‍ നിന്നും വ്യക്തമായി. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് അന…