Checked elsewhere / Sources

Fact Crescendo

Fact Crescendo is an Indian fact-checking organisation that publishes in several Indian languages and runs sites for other Asian countries.

Checked by Fact Crescendo2 Dec 2023IndiaMalayalam
Social media posts

“കേരളത്തിലെ റോഡിന്‍റെ ദുരവസ്ഥയിലേക്ക് ശ്രദ്ധ കേന്ദ്രികരിക്കാൻ ഒരു കലാകാരൻ മാൻഹോളിന്‍റെ ചുറ്റുവട്ടത്തിൽ കാലന്‍റെ രൂപമുണ്ടാക്കി”

Fact Crescendo rated this: FALSE

Fact Crescendo says: കേരളത്തിലെ റോഡിന്‍റെ ദുരവസ്ഥയെ പ്രതിഷേധിച്ച ഒരു കലാകാരൻ എന്ന തരത്തിൽ പ്രചരിപ്പിക്കുന്ന ചിത്രം യഥാർത്ഥത്തിൽ ബാംഗ്ലൂരിൽ 9 കൊല്ലം മുമ്പ് എടുത്ത ചിത്രമാണ് എന്ന് അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നു.

Checked by Fact Crescendo2 Dec 2023IndiaMalayalam
Social media posts

“ഉല്‍ഘാടനത്തിന്‍റെ അന്നുതന്നെ തലകീഴായി മറിയുന്ന വൈറല്‍ ദൃശ്യങ്ങളിലെ ചങ്ങാടം രമ്യ ഹരിദാസ് എംപിയുടെ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ചത്”

Fact Crescendo rated this: FALSE

Fact Crescendo says: പോസ്റ്റിലെ പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. വൈറല്‍ ദൃശ്യങ്ങളിലെ, തോടിന് കുറുകെ കടക്കാനുള്ള ചങ്ങാടം രമ്യ ഹരിദാസ് എംപിയുടെ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ചതാണെന്ന് വ്യാജ പ്രചരണം നടത്തുകയാണ്. ആലപ്പുഴ ജില്ലയിലെ കരുവാറ്റ ഗ്രാമ പഞ്ചായത്തിലാണ് സംഭവം നടന്നത്. രമ്യ ഹരി…

Checked by Fact Crescendo1 Dec 2023IndiaMalayalam
Social media posts

“രാഹുല്‍ ഗാന്ധി കേരളത്തിലെത്തുമ്പോള്‍ മാത്രമേ മാംസാഹാരം ഉപയോഗിക്കൂ”

Fact Crescendo rated this: FALSE

Fact Crescendo says: രാഹുൽഗാന്ധി മാംസാഹാരം ഉപയോഗിക്കുന്ന ചിത്രം കേരളത്തിൽ നിന്നുള്ളതല്ല. പഴയ ഡൽഹിയിലെ ജവഹർ റസ്റ്റോറന്‍റില്‍ അദ്ദേഹം തന്തൂരി ചിക്കൻ ആസ്വദിക്കുന്ന സമയത്തുള്ള ചിത്രമാണിത് കേരളവുമായി ചിത്രത്തിന് യാതൊരു ബന്ധവുമില്ല

Checked by Fact Crescendo1 Dec 2023IndiaMalayalam
Social media posts

“സംസ്ഥാനത്ത് വീടുകളിലെ കിണറുകള്‍ക്ക് കരം ഈടാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു”

Fact Crescendo rated this: FALSE

Fact Crescendo says: റിപ്പോര്‍ട്ടര്‍ ചാനല്‍ തന്നെ പ്രചരിക്കുന്ന സ്ക്രീന്‍ഷോട്ട് വ്യാജമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. കിണറിന് നികുതി ഈടാക്കാന്‍ മന്ത്രിസ യോഗത്തിലും തീരുമാനമെടുത്തിട്ടില്ലാ

Checked by Fact Crescendo30 Nov 2023IndiaMalayalam
Social media posts

“ഉത്തരകാശിയില്‍ രക്ഷപെടുത്തിയ തൊഴിലാളികളുടെ ചിത്രം”

Fact Crescendo rated this: FALSE

Fact Crescendo says: ഉത്തരകാശിയിലെ സില്കിയാര ടണലില്‍ കുടങ്ങിയ 41 തൊഴിലാളികളെ രക്ഷപെടുതിയത്തിനെ ശേഷം എടുത്ത ചിത്രം എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നത് AI ഉപയോഗിച്ച് നിര്‍മിച്ച ചിത്രമാണെന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു

Checked by Fact Crescendo29 Nov 2023IndiaMalayalam
Social media posts

“കുട്ടിയെ തട്ടക്കൊണ്ടുപോയ പ്രതി പിടിയില്‍.”

Fact Crescendo rated this: FALSE

Fact Crescendo says: കുണ്ടറ പോലീസ് സ്റ്റേഷന്‍ പിരിധിയില്‍ താമസിക്കുന്ന നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഷാജഹാന്‍ (ജിം ഷാജി) എന്ന വ്യക്തിയുടെ ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. എന്നാല്‍ ഇയാള്‍ക്ക് കുട്ടിയെ തട്ടക്കൊണ്ടുപോയ കേസുമായി യാതൊരു ബന്ധവുമില്ലായെന്ന് പോലീസ് …

Checked by Fact Crescendo28 Nov 2023IndiaMalayalam
Social media posts

“ശൂന്യതയിലേക്ക് നോക്കി കൈവീശുന്ന പ്രധാനമന്ത്രിയുടെ വീഡിയോ”

Fact Crescendo rated this: FALSE

Fact Crescendo says: തേജസ് യുദ്ധവിമാനത്തില്‍ യാത്ര ചെയ്ത പ്രധാനമന്ത്രി നരേന്ദ്രമോദി തനിക്ക് അകമ്പടിയായി വന്ന സമീപത്തെ യുദ്ധവിമാനത്തിലേക്കാണ് കൈ വീശി അഭിവാദ്യം ചെയ്തതെന്ന് യഥാര്‍ത്ഥ വീഡിയോ പരിശോധിച്ചതില്‍ നിന്നും വ്യക്തമാണ്. പ്രചരിക്കുന്നത് യഥാര്‍ത്ഥ വീഡിയോയുടെ ഏതാനം സെക്കന്‍ഡുകള്‍…

Checked by Fact Crescendo28 Nov 2023IndiaMalayalam
Social media posts

“നവകേരള സദസ്സിനായി സി‌പി‌എം നേതാക്കള്‍ ഫണ്ട് പിരിക്കുന്നു”

Fact Crescendo rated this: FALSE

Fact Crescendo says: പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. 2019 ലെ പ്രളയ സമയത്ത് സിപിഎമ്മിന്‍റെ നേതൃത്വത്തിൽ ദുരിതാശ്വാസ ഫണ്ട് പിരിച്ചപ്പോഴുള്ള ചിത്രമാണിത്. നിലവിലെ നവകേരള സദസുമായി ചിത്രത്തിന് യാതൊരു ബന്ധവുമില്ല

Checked by Fact Crescendo25 Nov 2023IndiaMalayalam
Social media posts

“റോബിന്‍ ബസിന് വേണ്ടി ധനസമാഹരണം”

Fact Crescendo rated this: FALSE

Fact Crescendo says: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം അയക്കാനുള്ള അക്കൗണ്ട് വിവരങ്ങളാണ് റോബിന്‍ ബസിന് വേണ്ടിയുള്ള ധനസമാഹരണം എന്ന പേരില്‍ പ്രചരിക്കുന്ന പോസ്റ്റില്‍ നല്‍കിയിരിക്കുന്നതെന്ന് വ്യക്തമായി കഴിഞ്ഞു

Checked by Fact Crescendo25 Nov 2023IndiaMalayalam
Social media posts

“ഓസ്ട്രേലിയന്‍ ക്രിക്കറ്റ്‌ താരം ഡേവിഡ്‌ വാര്‍നര്‍ക്ക് നേരെ ജയ്‌ ശ്രീ രാം മുദ്രാവാക്യങ്ങള്‍ മുഴക്കി”

Fact Crescendo rated this: FALSE

Fact Crescendo says: ഓസ്ട്രേലിയന്‍ ക്രിക്കറ്റ്‌ താരം ഡേവിഡ്‌ വാര്‍ണറിന് നേരെ ജയ്‌ ശ്രീ രാം മുദ്രാവാക്യങ്ങള്‍ മുഴക്കി എന്ന് വാദിച്ച് പ്രചരിപ്പിക്കുന്ന വീഡിയോ എഡിറ്റഡാണെന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു

Checked by Fact Crescendo25 Nov 2023IndiaMalayalam
Social media posts

“കേരളത്തിൽ ഇപ്പോൾ നടക്കുന്നത് തികച്ചും ധൂർത്ത് പിണറായിയും സഖാക്കളും ഉമ്മൻചാണ്ടിയില്‍ നിന്ന് ഏറെ പഠിക്കേണ്ടിയിരുന്നു സഖാവ് ബൃന്ദ കാരാട്ട്”

Fact Crescendo rated this: FALSE

Fact Crescendo says: പോസ്റ്റിലെ പ്രചരണം പൂര്‍ണ്ണമായും തെറ്റാണ്. മുതിര്‍ന്ന സിപിഎം നേതാവ് ബൃന്ദ കാരാട്ടിന്‍റെ പേരില്‍ വ്യാജ പ്രസ്താവനയാണ് പ്രചരിക്കുന്നത്. വ്യാജ പ്രചരണത്തിനെതിരെ നിയമനടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബൃന്ദ കാരാട്ട് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്

Checked by Fact Crescendo23 Nov 2023IndiaMalayalam
Social media posts

“ഇന്ത്യയുടെ ജിഡിപി 4 ട്രില്യണ്‍ ഡോളര്‍ കടന്നു”

Fact Crescendo rated this: FALSE

Fact Crescendo says: ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനം (GDP) 4 ലക്ഷം കോടി അതായത് 4 ട്രില്യണ്‍ യു. എസ്. ഡോളര്‍ കടന്നു എന്ന തരത്തിലെ വാര്‍ത്തകള്‍ വ്യാജമാണെന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു

Checked by Fact Crescendo23 Nov 2023IndiaMalayalam
Social media posts

“നവകേരള സദസ്സിൽ ലഭിച്ച പരാതികൾ ഉപേക്ഷിച്ച നിലയിൽ”

Fact Crescendo rated this: FALSE

Fact Crescendo says: പോസ്റ്റിലെ പ്രചരണം പൂർണ്ണമായും തെറ്റാണ് നവകേരള സദസ്സിൽ പരാതികൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ എന്നും കാണിക്കുന്നത് പരാതികൾ ഫയലിൽ സൂക്ഷിച്ചശേഷം ഒഴിവാക്കിയ കവറുകളുടെ ചിത്രമാണ്. പരാതികൾ ഫയലിൽ സൂക്ഷിക്കുകയും സ്ലിപ്പ് കൊടുക്കുകയും ചെയ്തിട്ടുണ്ട്

Checked by Fact Crescendo22 Nov 2023IndiaMalayalam
Social media posts

“രാഹുല്‍ ഗാന്ധി ഭാരത്‌ മാതയെ അപമാനിച്ചു”

Fact Crescendo rated this: FALSE

Fact Crescendo says: രാഹുല്‍ ഗാന്ധി ഭാരത്‌ മാതാ ആരാണ്? എന്ന് ചോദിച്ച് ഭാരത്‌ മാതയെ അപമാനിച്ചു എന്ന പ്രചരണം തെറ്റാണെന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു. അദ്ദേഹം പറഞ്ഞതിന്‍റെ ചെറിയൊരു ഭാഗം മാത്രം എടുത്ത് തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള പ്രചരണമാണ് സമൂഹ മാധ്യമങ്ങളില്‍ നടക്കുന്നത്

Checked by Fact Crescendo21 Nov 2023IndiaMalayalam
Social media posts

“ഉമ്മന്‍ ചാണ്ടിയുടെ വിലാപയാത്രയുടെ ചിത്രത്തെ അധിക്ഷേപിച്ച് ഡോ. പി.സരിന്‍ പങ്കുവെച്ച ഫെയ്‌സ്ബുക്ക് പോസ്റ്റ്”

Fact Crescendo rated this: FALSE

Fact Crescendo says: ഡോ. പി.സരിന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തില്‍ നടക്കുന്ന നവ കേരള സദസിനെ വിമര്‍ശിച്ചുകൊണ്ട് പങ്കുവെച്ച പോസ്റ്റിന്‍റെ സ്ക്രീന്‍ഷോട്ട് എഡിറ്റ് ചെയ്താണ് ഉമ്മന്‍ ചാണ്ടിയുടെ വിലാപയാത്രയുടെ ചിത്രം ചേര്‍ത്ത് അദ്ദേഹത്തെ അധിക്ഷേപിച്ച് സരിന്‍ പങ്കുവെച്ച പോസ്റ്റ് എ…

Checked by Fact Crescendo21 Nov 2023IndiaMalayalam
Social media posts

“ഗാസ മുനമ്പിലെ ഹമാസിന്‍റെ തുരങ്കങ്ങളിലൊന്നിൽ ഇസ്രായേലി സൈനികര്‍ കണ്ട കാഴ്ച്ചകള്‍”

Fact Crescendo rated this: FALSE

Fact Crescendo says: പോസ്റ്റിലെ വീഡിയോ തെറ്റിദ്ധരിപ്പിക്കുന്നതാണ്. ഗാസ മുനമ്പിലെ ഹമാസ് തുരങ്കത്തില്‍ ഇസ്രയേലി പട്ടാളം ആയുധങ്ങള്‍ പിടിച്ചെടുത്തു എന്നതരത്തില്‍ പ്രചരിപ്പിക്കുന്ന വീഡിയോ ഓഗസ്റ്റ് മാസം മുതല്‍ അതായത് ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷം തുടങ്ങുന്നതിന് രണ്ടു മാസം മുമ്പുമുതല്‍ ലഭ്യ…

Checked by Fact Crescendo20 Nov 2023IndiaMalayalam
Social media posts

“2011-ല്‍ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥ ആയിരുന്ന ഇന്ത്യ 2021ആയപ്പോള്‍ 164 മത്തെ രാജ്യമായി മാറി”

Fact Crescendo rated this: FALSE

Fact Crescendo says: പോസ്റ്റിലെ പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. സാമ്പത്തിക വളര്‍ച്ചയുമായി ബന്ധപ്പെട്ട രണ്ടു താരതമ്യങ്ങളും അനുചിതമാണ്. 2011 ലെ GDP വാങ്ങൽ ശേഷി തുല്യത പ്രകാരമാണ് കണക്കാക്കുന്നത്. അതേസമയം 2021 ല്‍ യഥാർത്ഥ പദങ്ങളിലാണ് കണക്കാക്കുന്നത്. 2021-ൽ അതിവേഗം വളരുന്ന എട്ട…

Checked by Fact Crescendo20 Nov 2023IndiaMalayalam
Social media posts

“അഹമദാബാദില്‍ നടന്ന ഫൈനലിന് ശേഷം അവതരണ ചടങ്ങില്‍ പ്രധാനമന്ത്രി മോദി ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ കമ്മിന്‍സിനെ അവഗണിച്ചു”

Fact Crescendo rated this: FALSE

Fact Crescendo says: പ്രധാനമന്ത്രി നരേന്ദ്ര മോദി അവതാരണ ചടങ്ങിന്‍റെ സമയത്ത് വേദിയില്‍ ഓസ്ട്രളിയന്‍ ക്രിക്കറ്റ്‌ ടീം ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിനെ അവഗണിച്ചു എന്ന പ്രചരണം തെറ്റാണെന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു. വീഡിയോ ക്ലിപ്പ് ചെയ്ത് പ്രചരിപ്പിക്കുന്നതാണ്

Checked by Fact Crescendo20 Nov 2023IndiaMalayalam
Social media posts

“കേരളത്തിലെ റോഡിന്‍റെ ദുരവസ്ഥ”

Fact Crescendo rated this: FALSE

Fact Crescendo says: കേരളത്തിന്‍റെ പേരില്‍ പ്രചരിപ്പിക്കുന്ന റോഡിന്‍റെ ഫോട്ടോ യഥാര്‍ത്ഥത്തില്‍ ബള്‍ഗേറിയയിലെതാണ് എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു.

Checked by Fact Crescendo20 Nov 2023IndiaMalayalam
Social media posts

“യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ആയി തെരഞ്ഞെടുക്കപ്പെട്ട രാഹുല്‍ മാങ്കൂട്ടം കെപിസിസി പ്രസിഡന്‍റ് കെ.സുധാകരനെതിരെ പരാമര്‍ശം നടത്തി”

Fact Crescendo rated this: FALSE

Fact Crescendo says: താന്‍ ഇത്തരത്തിലൊരു പ്രസ്താവന കെപിസിസി പ്രസിഡ‍ന്‍റ് കെ.സുധാകരനെതിരെ നടത്തിയിട്ടില്ലായെന്ന് രാഹുല്‍ മാങ്കുട്ടത്തില്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് അനുമാനിക്കാം