Checked elsewhere / Sources

Fact Crescendo

Fact Crescendo is an Indian fact-checking organisation that publishes in several Indian languages and runs sites for other Asian countries.

Checked by Fact Crescendo24 Oct 2022IndiaMalayalam
Social media posts

“50 വയസുള്ള സ്ത്രീകള്‍ യുവതികളാണെന്ന് സുപ്രീം കോടതി വിധി”

Fact Crescendo rated this: FALSE

Fact Crescendo says: സ്ത്രീകളുടെ പ്രായം സംബന്ധിച്ച് സുപ്രീം കോടതി പുറപ്പെടുവിച്ച വിധി എന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശം വ്യാജമാണെന്ന് ഞങ്ങളുടെ അന്വേഷണത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് തന്നെ അനുമാനിക്കാം

Checked by Fact Crescendo22 Oct 2022IndiaMalayalam
Social media posts

“പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വിറ്റർ അക്കൗണ്ട് അമേരിക്കയുടെ വൈറ്റ് ഹൌസ് ഫോളോ ചെയ്യുന്ന ഒരേയൊരു വിദേശ നേതാവിന്‍റെ അക്കൗണ്ടാണ്”

Fact Crescendo rated this: FALSE

Fact Crescendo says: 2020ൽ അമേരിക്കൻ രാഷ്‌ട്രപതിയുടെ ഇന്ത്യ സന്ദർശനത്തിന്‍റെ പശ്ചാത്തലത്തിൽ കുറച്ച് സമയത്തിന് വേണ്ടിയാണ് വൈറ്റ് ഹൌസ് പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ള 5 ഇന്ത്യൻ അക്കൗണ്ടുകൾ ട്വിറ്ററിൽ ഫോളോ ചെയ്തത്. ഇവർ പിന്നീട് അൻഫോളോയും ചെയ്തു

Checked by Fact Crescendo22 Oct 2022IndiaMalayalam
Social media posts

“ആന്ധ്രയില്‍ മുസ്ലിങ്ങള്‍ നാഗക്ഷേത്രം പൊളിക്കുന്നു”

Fact Crescendo rated this: FALSE

Fact Crescendo says: ആന്ധ്രാപ്രദേശിലെ നാഗക്ഷേത്രം മതന്യൂനപക്ഷങ്ങൾ തകർത്തുവെന്ന് പ്രചരിപ്പിക്കുന്ന വാര്‍ത്തകള്‍ തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണ്. നിലവില്‍ ഉണ്ടായിരുന്ന ഒരു ദര്‍ഗ പൊളിച്ചുമാറ്റി മുസ്ലിം പള്ളി പണിയാനുള്ള ശ്രമങ്ങളെ നാട്ടുകാര്‍ തടഞ്ഞപ്പോഴുള്ള സംഘര്‍ഷത്തിന്‍റെ ദൃശ്യങ്ങളാണിത്. ഹ…

Checked by Fact Crescendo22 Oct 2022IndiaMalayalam
Social media posts

“ലഹരി മാഫിയക്കെതിരെ സംസ്ഥാന പോലീസ് പുറപ്പെടുവിച്ച ജാഗ്രതാ നിർദേശം”

Fact Crescendo rated this: FALSE

Fact Crescendo says: ലഹരി മാഫിയയ്ക്ക് എതിരെ പോലീസിന്‍റെ നിർദേശമായി നൽകിയിരിക്കുന്ന സന്ദേശം കേരള പോലീസ് നൽകിയിട്ടില്ല. കേരള പോലീസിന്‍റെ പേരില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കാനായി ഈ സന്ദേശം പ്രചരിപ്പിക്കുകയാണ്.

Checked by Fact Crescendo21 Oct 2022IndiaMalayalam
Social media posts

“ബേപ്പൂര്‍ കോട്ടയില്‍ നിന്നും ലഭിച്ച ടിപ്പുവിന്‍റെ നിധി”

Fact Crescendo rated this: FALSE

Fact Crescendo says: പോസ്റ്റിലെ വീഡിയോ ദൃശ്യങ്ങള്‍ക്കൊപ്പമുള്ള വിവരണം തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണ്. ബേപ്പൂരിലെ ടിപ്പു സുല്‍ത്താന്‍റെ കോട്ടയില്‍ നിന്നും ഖനനത്തിലൂടെ ലഭിച്ച നീതിയുടെ ദൃശ്യങ്ങള്‍ എന്ന പേരില്‍ പ്രചരിപ്പിക്കുന്നത് ടര്‍ക്കിയില്‍ നിന്നും ഡിജിറ്റല്‍ ക്രിയേഷന്‍ വഴി നിര്‍മ്മി…

Checked by Fact Crescendo21 Oct 2022IndiaMalayalam
Social media posts

“എല്‍ദോസ് കുന്നപ്പള്ളി കേസിലെ പരാതിക്കാരി - ചിത്രം”

Fact Crescendo rated this: FALSE

Fact Crescendo says: പോസ്റ്റിൽ നൽകിയിരിക്കുന്ന എല്‍ദോസ് കുന്നപ്പള്ളി പീഡിപ്പിച്ച സ്ത്രീയുടെ ചിത്രം എന്ന നിലയിൽ പ്രചരിപ്പിക്കുന്നത് യുവനടി ആയ ദിവ്യ എം നായരുടെ ചിത്രമാണ്. തനിക്ക് എൽദോസ് കുന്നപ്പള്ളി കേസുമായി യാതൊരു ബന്ധവുമില്ലെന്ന് അവർ ഇൻസ്റ്റഗ്രാം ലൈവിലൂടെ വന്ന് അറിയിച്ചിട്ടുണ്ട്

Checked by Fact Crescendo19 Oct 2022IndiaMalayalam
Social media posts

“40 വയസിന് മുകളില്‍ പ്രായമുള്ള പുരുഷന്മാര്‍ യുവാക്കളാണെന്നും രണ്ടാം വിവാഹത്തിന് ഭാര്യയുടെ അനുമതി വേണ്ടെന്നു നിയമ ഭേദഗതി”

Fact Crescendo rated this: FALSE

Fact Crescendo says: ഇത്തരത്തിലൊരു നിയമ ഭേദഗതിയും രാജ്യത്ത് നിലവില്‍ വന്നിട്ടില്ല. മീഡിയ വണ്ണിന്‍റെ പേരില്‍ പ്രചരിക്കുന്നത് വ്യാജ സ്ക്രീന്‍ഷോട്ടാണെന്ന് അവര്‍ തന്നെ പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്.

Checked by Fact Crescendo19 Oct 2022IndiaMalayalam
Social media posts

“കേരളത്തിലെ ജോഡോ യാത്രയ്ക്കിടയിൽ രാഹുൽ ഗാന്ധി ഭക്ഷണം കഴിക്കാൻ . കർണാടകയിലും രാഹുൽഗാന്ധി ആഹാരത്തിനായി സാധാരണ കടകളെ ആശ്രയിക്കുന്ന വാർത്ത മനോരമ പ്രസിദ്ധീകരിച്ചു”

Fact Crescendo rated this: FALSE

Fact Crescendo says: മനോരമ ഓൺലൈൻ പതിപ്പിന്‍റെ വ്യാജ സ്ക്രീൻഷോട്ട് നിർമിച്ച് വ്യാജ വാർത്ത പ്രചരിപ്പിക്കുകയാണ്. പോസ്റ്ററിൽ നൽകിയിരിക്കുന്നത് പോലെയുള്ള വാർത്ത മനോരമ ഓൺലൈൻ പ്രസിദ്ധീകരിച്ചിട്ടില്ല.

Checked by Fact Crescendo18 Oct 2022IndiaMalayalam
Social media posts

“കോണ്‍ഗ്രസ്സ് ദേശീയ നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഭാരത് ജോഡോ യാത്ര കര്‍ണ്ണാടക റാലിക്കായി തടിച്ചു കൂടിയ വന്‍ ജനക്കൂട്ടം”

Fact Crescendo rated this: FALSE

Fact Crescendo says: പോസ്റ്റില്‍ നല്‍കിയിരിക്കുന്ന ആദ്യത്തെ ചിത്രം ജോഡോ യാത്രയില്‍ നിന്നുള്ളതല്ല. കോൺഗ്രസിന്‍റെ ഭാരത് ജോഡോ യാത്രയിൽ നിന്നുള്ള ചിത്രമായി ഇപ്പോൾ പ്രചരിപ്പിക്കുന്നത് നൈജീരിയയില്‍ നിന്നും പതിറ്റാണ്ടുകളായി പ്രചരിക്കുന്ന ക്രിസ്തീയ ചടങ്ങില്‍ നിന്നുള്ള ചിത്രമാണ്. ലൊക്കേഷൻ സ്വ…

Checked by Fact Crescendo17 Oct 2022IndiaMalayalam
Social media posts

“ആദിവാസി പെണ്‍കുട്ടിയെ നരബലിയില്‍ നിന്നും പണ്ഡിറ്റ്ജി രക്ഷപ്പെടുത്തി…’”

Fact Crescendo rated this: FALSE

Fact Crescendo says: പോസ്റ്റിലെ പ്രചരണം തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണ്. ബുധിനി അന്നത്തെ ബീഹാറിലെ ദാമോദര്‍ വാലി കോര്‍പറേഷന്‍ എന്ന കമ്പനിയില്‍ ജോലി ചെയ്തിരുന്നതാണ്. ഈ കമ്പനിയാണ് പഞ്ചെത് ഡാം പ്രൊജക്റ്റ്‌ നോക്കിയിരുന്നത്. പ്രൊജക്റ്റ്‌ പൂര്‍ത്തിയായതിന് ശേഷം ഉല്‍ഘാടനത്തിന് എത്തിയ അന്നത്തെ …

Checked by Fact Crescendo15 Oct 2022IndiaMalayalam
Social media posts

“വൈറല്‍ വീഡിയോ: പണ്ഡിറ്റ്‌ നെഹ്‌റു ബ്രിട്ടീഷ്‌ പൌരത്വം സ്വീകരിച്ചു”

Fact Crescendo rated this: FALSE

Fact Crescendo says: പണ്ഡിറ്റ്‌ ജവഹര്‍ലാല്‍ നെഹ്‌റു ലണ്ടനില്‍ ഫ്രീഡ൦ ഓഫ് ദി സിറ്റി ഓഫ് ലണ്ടന്‍ സമ്മാനം നേടുന്നത്തിന്‍റെ വീഡിയോയാണ് അദ്ദേഹം ബ്രിട്ടീഷ്‌ പൌരത്വം സ്വീകരിക്കുന്നു എന്ന തരത്തില്‍ തെറ്റായി പ്രചരിപ്പിക്കുന്നത് അന്വേഷണത്തില്‍ നിന്ന് വ്യക്തമാണ്

Checked by Fact Crescendo15 Oct 2022IndiaMalayalam
Social media posts

“പിഐബി അക്രഡിറ്റേഷന്‍ പട്ടികയില്‍ നിന്നു മീഡിയവണ്‍ മാധ്യമത്തെ ഒഴിവാക്കി”

Fact Crescendo rated this: FALSE

Fact Crescendo says: മീഡിയവൺ ചാനലിനെ അക്രഡിറ്റേഷൻ നൽകുന്നതിൽ നിന്നും പ്രസ്സ് ഇൻഫർമേഷൻ ബ്യൂറോ ഒഴിവാക്കിയിട്ടില്ല. മാത്രമല്ല കേന്ദ്രമന്ത്രിമാരും മന്ത്രിസഭയെ എവിടെയോ പൊതുപരിപാടികളിൽ നിന്നും ചടങ്ങുകളിൽ നിന്നും ഒഴിവാക്കി എന്ന തരത്തിൽ പ്രചരിക്കുന്നതൊക്കെ വ്യാജ വാര്‍ത്തകള്‍ ആണെന്ന്…

Checked by Fact Crescendo14 Oct 2022IndiaMalayalam
Social media posts

“ക്രിക്കറ്റ് താരം ഡേവിഡ് മില്ലറുടെ മകള്‍ കാന്‍സര്‍ ബാധിച്ചു മരിച്ചു”

Fact Crescendo rated this: FALSE

Fact Crescendo says: ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് താരം ഡേവിഡ് മില്ലറുടെ മകൾ കാൻസർ ബാധിച്ച് മരിച്ചുവെന്ന തരത്തില്‍ സോഷ്യൽ മീഡിയയിലും മുഖ്യധാരാ മാധ്യമങ്ങളിലും വന്ന വാർത്ത തെറ്റാണെന്നും ഏറെക്കാലമായി ക്യാൻസറിനോട് പോരാടിയിരുന്ന ആൻ എന്ന കുട്ടി മില്ലറുടെ കുഞ്ഞ് ആരാധികയാണെന്നും അദ്…

Checked by Fact Crescendo13 Oct 2022IndiaMalayalam
Social media posts

“കോൺഗ്രസ് പാർട്ടിയുടെ പാലക്കാടുള്ള മണ്ഡലം കമ്മിറ്റി ഓഫീസ് ഇല്ലാതായെന്നും അതിപ്പോൾ ബിജെപി ഓഫീസായി മാറി”

Fact Crescendo rated this: FALSE

Fact Crescendo says: പാലക്കാട് മണ്ണൂർ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസ് ചിത്രത്തിൽ കാണുന്ന വാടക കെട്ടിടത്തിൽ നിന്നും ഇന്ദിരാഭവൻ എന്ന സ്വന്തം കെട്ടിടത്തിലേക്ക് മാറ്റിയിരുന്നു. ഇതിനുപിന്നാലെ അതേ കെട്ടിടം ബിജെപി പാര്‍ട്ടി വാടകയ്ക്ക് എടുത്ത് അവരുടെ ഓഫീസാക്കി മാറ്റുകയും ചെയ്തു. നിലവി…

Checked by Fact Crescendo13 Oct 2022IndiaMalayalam
Social media posts

“എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയ്‌ക്കെതിരെയുള്ള പീഡന പരാതിയെ കുറിച്ചുള്ള വാര്‍ത്ത മനോരമ ന്യൂസ് വളച്ചൊടിച്ച് നല്‍കി”

Fact Crescendo rated this: ALTERED

Fact Crescendo says: മനോരമ ന്യൂസിന്‍റെ പേരില്‍ പ്രചരിക്കുന്നത് വ്യാജമായി നിര്‍മ്മിച്ച സ്ക്രീന്‍ഷോട്ടാണെന്ന് മനോരമ ന്യൂസ് പ്രതിനിധി തന്നെ പ്രതികരിച്ചിട്ടുണ്ട്.

Checked by Fact Crescendo12 Oct 2022IndiaMalayalam
Social media posts

“പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ അനുശോചന യാത്രയിൽ അനുഗമിക്കുന്ന ഭഗവത് സിംഗിന്‍റെ ചിത്രം”

Fact Crescendo rated this: FALSE

Fact Crescendo says: വൈറൽ ചിത്രത്തിൽ കാണുന്ന വ്യക്തി നരബലി കേസ് പ്രതി പത്തനംതിട്ട ഇലന്തൂർ സ്വദേശി ഭഗവല്‍ സിംഗല്ല. സിപിഎം ലോക്കൽ കമ്മിറ്റി അംഗവും അധ്യാപകനുമായ പി കെ പ്രസന്നന്‍ ആണ്.

Checked by Fact Crescendo11 Oct 2022IndiaMalayalam
Social media posts

“ഖത്തര്‍ ഫിഫ ലോകകപ്പ് 2022: സന്ദര്‍ശകര്‍ക്കായി പ്രചരിക്കുന്ന മാര്‍ഗനിര്‍ദ്ദേശങ്ങള്‍”

Fact Crescendo rated this: FALSE

Fact Crescendo says: ഖത്തറില്‍ നടക്കാനിരിക്കുന്ന ഫിഫ 2022 മല്‍സരത്തിന്‍റെ മാര്‍ഗനിര്‍ദ്ദേശങ്ങളായി പോസ്റ്ററില്‍ നല്‍കിയിരിക്കുന്നത് തെറ്റായ അറിയിപ്പാണ്. സംഘാടകര്‍ ഇങ്ങനെ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടില്ല. യഥാര്‍ത്ഥ നിര്‍ദ്ദേശങ്ങള്‍ ഫിഫ 2022 ന്‍റെ ഔദ്യോഗിക വെബ്സൈറ്റില്‍ ലഭ്യമാണ്.

Checked by Fact Crescendo11 Oct 2022IndiaMalayalam
Social media posts

“തലയില്‍ മനുഷ്യന്‍ ചുംബിക്കുന്ന ചിത്രം ബബിയ എന്ന മുതലയുടേത്”

Fact Crescendo rated this: FALSE

Fact Crescendo says: കോസ്റ്റാറിക്കയിലെ പോച്ചോ എന്ന പേരുള്ള മുതലയെ സംരക്ഷിച്ചിരുന്ന ചിറ്റോ ഷെഡ്ഡന്‍ എന്നയാള്‍ ചുംബിക്കുന്ന ചിത്രമാണ് കാസര്‍കോട് അനന്തപുരം തടാകത്തിലെ ബബിയ എന്ന മുതലയുടെ പഴയ ചിത്രമെന്ന പേരില്‍ പ്രചരിപ്പിക്കുന്നതെന്ന് ഇതോടെ വ്യക്തമായി കഴിഞ്ഞു

Checked by Fact Crescendo8 Oct 2022IndiaMalayalam
Social media posts

“സ്റ്റീവ് ജോബ്സിന്‍റെ അവസാന വാക്കുകൾ”

Fact Crescendo rated this: FALSE

Fact Crescendo says: പോസ്റ്റില്‍ നല്‍കിയിരിക്കുന്ന കുറിപ്പ് സ്റ്റീവ് ജോബ്‌സിന്‍റെ ഈ വാക്കുകൾ എന്നുറപ്പിക്കാന്‍ ഒരു തെളിവുമില്ല. കുറിപ്പില്‍ നല്‍കിയിരിക്കുന്നത് ഉദാത്തമായ ജീവിത വീക്ഷണമാണെങ്കിലും സ്റ്റീവ് ജോബ്സുമായി യാതൊരു ബന്ധവുമില്ലെന്നാണ് അന്വേഷണത്തില്‍ വ്യക്തമാകുന്നത്.

Checked by Fact Crescendo8 Oct 2022IndiaMalayalam
Social media posts

“മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ ആസ്തികളെ കുറിച്ചുള്ള വിവരങ്ങള്‍ ലോക്സഭയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വെളിപ്പെടുത്തി”

Fact Crescendo rated this: FALSE

Fact Crescendo says: പ്രധാനമന്ത്രി നരേന്ദ്ര മോദി ലോകസഭയില്‍ ചര്‍ച്ചയ്ക്കിടെ മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവ് മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ ആസ്തികളെ കുറിച്ച് പരമാര്‍ശം നടത്തിയതായി എവിടെയും കണ്ടെത്തിയിട്ടില്ല