Fact Crescendo
Fact Crescendo is an Indian fact-checking organisation that publishes in several Indian languages and runs sites for other Asian countries.
“കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ ഹിന്ദുകളുടെ സ്വത്ത് മുസ്ലിങ്ങളില്‍ വിതരണം ചെയ്യുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ സമ്മതിച്ചു”
“തന്‍റെ പേരില്‍ കേസെടുക്കാന്‍ കോടതിക്ക് അധികാരമില്ലായെന്നും താന്‍ മേയറാണെന്നും ആര്യ രാജേന്ദ്രന്‍ പറഞ്ഞു”
Fact Crescendo says: മേയര്‍ ആര്യ രാജേന്ദ്രന്‍ കോടതിക്കെതിരെ ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടില്ലായെന്ന് അവര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് അനുമാനിക്കാം.
“റിപ്പോര്‍ട്ടര്‍ ന്യൂസിന്‍റെ ന്യൂസ് കാര്‍ഡില്‍ നവകേരള ബസിന്‍റെ ചിത്രത്തോടൊപ്പം “നവകേരള ബസിന്റെ ആദ്യ സർവീസിൽ വാതിൽ തകർന്നു. വാതിൽ കെട്ടിവെച്ച് യാത്ര തുടരുന്നു”
“ജനപ്രീയ ബ്രാന്‍റ് ഡോവിന്‍റെ ഷാംപൂവില്‍ അര്‍ബുദത്തിന് കാരണമായേക്കാവുന്ന ബെന്‍സീന്‍ അടങ്ങിയിട്ടുണ്ടെന്ന പ്രചരണം”
Fact Crescendo says: ഹിന്ദുസ്ഥാന്‍ യുണിലിവര്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുകയും വിപണനം ചെയ്യുകയും ചെയ്യുന്ന ഡോവ് ഷാംപൂവില്‍ ബെന്‍സിന്‍ ചേരുവയില്ലെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. അമേരിക്ക കാനഡ പോലുള്ള രാജ്യങ്ങളില്‍ ഉപയോഗിക്കുന്ന ഡോവ് ഡ്രൈ ഷാംപൂ ഇനങ്ങളില്‍ ബെന്‍സിന്‍ സാന്നി…
“യാത്രക്കാരുമായി കോഴിക്കോട് എത്തിയ നവകേരളം ബസ്സിന് നേരെ കരിങ്കൊടിയുമായിയൂത്ത് ലീഗും ഹരിത ലീഗും പ്രവര്‍ത്തകരുടെ ചിത്രം”
Fact Crescendo says: വെറും രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് അതായത് മെയ് 5ന് ആണ് നവകേരള ബസ് ദീര്‍ഘദൂര സര്‍വീസ് ആരംഭിച്ചത്. പ്രചരിക്കുന്ന ചിത്രം 5 മാസം മുന്‍പ് മലപ്പുറം ജില്ലയില്‍ നവകേരള സദസില്‍ പങ്കെടുക്കാന്‍ എത്തിയ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും വാഹനനവ്യൂഹത്തിന് നേരെയും കരിങ്കൊടി പ്ര…
“പാമ്പു കടിയേറ്റ യുവാവിനെ ആശുപത്രിയിലെത്തിച്ച് ചികില്‍സ നല്‍കാതെ ഗംഗാ നദിയില്‍ കെട്ടിയിട്ട് മരണത്തിനിരയാക്കി”
Fact Crescendo says: പോസ്റ്റിലെ പ്രചരണം തെറ്റാണ്. ഉത്തര്‍പ്രദേശ് ബുലന്ദ്ഷെഹറില്‍ പാമ്പു കടിയേറ്റ് യുവാവ് മരിച്ചത് ആശുപത്രിയില്‍ കൊണ്ടുപോകും വഴി യാത്രാമധ്യേയാണ്. വിഷം ശരീരത്തില്‍ നിന്നും നീക്കം ചെയ്യാൻ ഗംഗാജലത്തിന് ശക്തിയുണ്ട് എന്നു വിശ്വസിച്ച് അന്ധവിശ്വാസികളായ കുടുംബം മൃതദേഹം ഗംഗ…
“കനത്ത ചൂടില്‍ തണുത്ത വെള്ളം കുടിച്ചാല്‍ സ്ട്രോക്ക് ഉണ്ടാകാന്‍ സാധ്യത”
Fact Crescendo says: പോസ്റ്റിലെ മുന്നറിയിപ്പ് സന്ദേശം തെറ്റിദ്ധരിപ്പിക്കുന്നതാണ്. ചൂടുള്ള താപനിലയിൽ സമ്പർക്കം പുലർത്തിയ ശേഷം തണുത്ത വെള്ളം കുടിക്കുന്നത് മൂലം സ്ട്രോക്ക്, ഹൃദയാഘാതം തുടങ്ങിയ പ്രശ്നങ്ങള്‍ ഉണ്ടാകുമെന്ന് ഇതുവരെ തെളിവുകള്‍ ഒന്നുമില്ല. ചില വ്യക്തികളിൽ തണുപ്പ് ചെറിയ ആരോഗ്…
“തമിഴ്നാട് ബിജെപി അധ്യക്ഷന്‍ കെ. അണ്ണാമലൈ ചെറുപ്പത്തില്‍ സുപ്പര്‍സ്റ്റാര്‍ രജനികാന്തിന്‍റെ മുമ്പില്‍ പ്രസംഗിക്കുന്നു”
Fact Crescendo says: 999ല്‍ മണികണ്ഠന്‍ എന്നൊരു വിദ്യാര്‍ഥി രജനികാന്തിന്‍റെ പടം പടയപ്പയുടെ സില്‍വര്‍ജൂബിലി പരിപാടിയില്‍ നടത്തിയ പ്രസംഗത്തിന്‍റെ വീഡിയോയാണ് രജനികാന്ത് തമിഴ്നാട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈക്ക് ചെറുപ്പകാലത്ത് സമ്മാനം നല്‍കുന്നു എന്ന തരത്തില്‍ പ്രചരിപ്പിക്ക…
“ജാവദേക്കറിന് സിപിഎമ്മില്‍ ചേരാന്‍ താല്‍പര്യമെന്ന് ഇ.പി.ജയരാജന്‍”
Fact Crescendo says: ജാവദേക്കര്‍ സിപിഐഎമ്മില്‍ ചേരാന്‍ സന്നദ്ധത പ്രകടിപ്പിച്ചു എന്ന് ഇ.പി.ജയരാജന്‍ പറഞ്ഞു എന്ന പ്രചരണം വ്യാജമാണെന്ന് ജയരാജന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് അനുമാനിക്കാം
“ടക്കേഇന്ത്യയിൽ പലസ്ഥലങ്ങളിലും തലയിൽ തട്ടമിട്ട മുസ്ലിം സ്ത്രീകളെ വോട്ട് ചെയ്യാൻ അനുവദിച്ചില്ല എന്ന് മാത്രമല്ലഅറസ്റ്റ്ചെയ്തുകൊണ്ടുപോകുന്നു…”
Fact Crescendo says: ഉത്തര്‍പ്രദേശില്‍ 2022 ഫെബ്രുവരി 14 ന് നടന്ന റാംപൂര്‍ നിയമസഭാ തെരെഞ്ഞെടുപ്പില്‍ ബൂര്‍ഖ ധരിച്ച് കള്ളവോട്ട് ചെയ്യാനെത്തിയ യുവതികളെ തെരെഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ തിരിച്ചറിഞ്ഞു പോലീസിന് കൈമാറിയ ദൃശ്യങ്ങളാണിത്. ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന ലോക്സഭാ തെരെഞ്ഞെടുപ്പില്‍…
“കേരളത്തില്‍ ബിജെപിക്ക് 71 സീറ്റ് എന്ന പ്രധാനമന്ത്രിയുടെ സ്വപ്നം അടുത്ത് തന്നെ യാഥാര്‍ത്ഥ്യമാകുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പറഞ്ഞു.”
“മരിച്ച സ്ത്രീയുടെ പേരില്‍ കള്ള വോട്ട് ചെയ്യാനെത്തിയ ലീഗ് പ്രവര്‍ത്തകനെ പിടികൂടി”
Fact Crescendo says: പോസ്റ്റിലെ പ്രചരണം തെറ്റാണ്. ചിത്രത്തില്‍ പര്‍ദ്ദ ധരിച്ച വ്യക്തിയെ കൊച്ചി ലുലുമാളിലെ ശുചിമുറിയില്‍ ഒളിക്യാമറ വച്ചതിന് 2023 ഓഗസ്റ്റ് 17 ന് പോലീസ് അറസ്റ്റ് ചെയ്ത വ്യക്തിയുടെ ചിത്രമാണിത്. മരിച്ചയാളുടെ പേരില്‍ കള്ള വോട്ട് ചെയ്യാനായി പര്‍ദ്ദ ധരിച്ചെത്തിയ മുസ്ലിം ലീഗ്…
“തെരെഞ്ഞെടുപ്പ് കമ്മീഷന്റെ കനത്ത സുരക്ഷ ഭേദിച്ച് ഒരാൾ ഇവിഎം കൺട്രോൾ യൂണിറ്റ് പിടിച്ചെടുത്ത് നിലത്തിട്ട് തകർക്കുന്ന ഒരു വീഡിയോ.”
“വിവിധ മതസ്ഥരുടെ ആരാധനാലയങ്ങള്‍ക്ക് കേരളത്തില്‍ വ്യതസ്ത വൈദ്യുതി നിരക്ക് KSEB ഇറക്കുന്നു.”
“മുസ്ലീം ലീഗിന്‍റെ കൊടി കണ്ടാല്‍ പേടി തോന്നുന്ന സ്ഥാനാര്‍ത്ഥികള്‍ക്ക് പ്രവര്‍ത്തകര്‍ മനസാക്ഷി വോട്ട് ചെയ്യണമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞതായി മുസ്ലീം ലീഗ് മുഖപത്രമായ ചന്ദ്രികയില്‍ വന്ന വാര്‍ത്ത”
Fact Crescendo says: മനസാക്ഷി വോട്ട് ചെയ്യാന്‍ താന്‍ വോട്ടര്‍മാരോട് പറഞ്ഞിട്ടില്ലായെന്നും പ്രചരിക്കുന്നത് തന്‍റെ പേരില്‍ ഉള്ള വ്യാജ പ്രസ്താവനയാണന്ന് കുഞ്ഞിലാക്കുട്ടിയും ന്യൂസ് കാര്‍ഡ് വ്യാജമായി നിര്‍മ്മിച്ച് പ്രചരിപ്പിക്കുന്നതാണെന്ന് ചന്ദ്രിക ഓണ്‍ലൈനും പ്രതികരിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്ര…
“രാഹുല്‍ ഗാന്ധി ഭാരതത്തില്‍ സാമ്പത്തിക സര്‍വേ നടത്തി ആരുടെ കൈയില്‍ എത്ര പണമുണ്ട് എന്ന് കണ്ടെത്തും എനിട്ട് ഈ പണം ന്യുനപക്ഷങ്ങള്‍ക്ക് വിതരണം ചെയ്യും”
Fact Crescendo says: രാഹുല്‍ ഗാന്ധി രാജ്യത്തിലെ പണം ന്യുനപക്ഷങ്ങള്‍ക്ക് നല്‍കും എന്ന തരത്തിലുള്ള വ്യാജപ്രചരണം നടത്തുന്നത് അദ്ദേഹത്തിന്‍റെ എഡിറ്റ് ചെയ്ത വീഡിയോ ഉപയോഗിച്ചിട്ടാണ്. അദ്ദേഹം ഇത്തരത്തിലൊരു പ്രസ്താവന നടത്തിയിട്ടില്ല
“എസ്‌ഡിപിഐ ബന്ധം തിരിച്ചടിയായെന്നും വോട്ട് വേണ്ടെന്ന് പറയാനുള്ള ആര്‍ജ്ജവം സ്ഥാനാര്‍ത്ഥിക്ക് ഇല്ലാതെ പോയി എന്നും എന്‍.വേണു പറഞ്ഞു”
Fact Crescendo says: യുഡിഎഫിനും വടകരയിലെ സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിനെതിരെ ആര്‍എംപി സംസ്ഥാന സെക്രട്ടറി എന്‍.വേണു നടത്തിയ പ്രസ്താവന എന്ന പ്രചരണം അടിസ്ഥാന രഹിതമാണെന്ന് അദ്ദേഹം തന്നെ പ്രതികരിച്ചിട്ടുണ്ട്. 24 ന്യൂസും ന്യൂസ് കാര്‍ഡ് വ്യാജമാണെന്ന് സ്ഥിരീകരിച്ചു അതുകൊണ്ട് തന്നെ പ്രചര…
“മണിപ്പൂരില്‍ ഏതില്‍ കുത്തിയാലും ബിജെപിക്ക് വോട്ട് വീഴുന്നുവെന്ന് ആരോപിച്ച് അക്രമം”
Fact Crescendo says: ഏതിന് കുത്തിയാലും ബിജെപിക്ക് വോട്ട് വീഴുന്ന തരത്തില്‍ ഇവിഎം ക്രമക്കേട് നടന്നതിനെ തുടര്‍ന്ന് മണിപ്പൂരില്‍ ലോക്സഭാ തെരെഞ്ഞെടുപ്പിനിടെ അക്രമം ഉണ്ടായി എന്ന തരത്തിലുള്ള പ്രചരണം തെറ്റാണ്. മണിപ്പൂരിലെ ഖുറൈ അസംബ്ലി മണ്ഡലത്തിലെ വോട്ടറായ സൂരജ് കുമാറിന്‍റെ വോട്ട് …
“ഷാഫി പറമ്പിലിനെതിരെ കെ.കെ.രമയുടെ പ്രസ്താവന”
Fact Crescendo says: വടകര എംഎല്‍എ കെ.കെ.രമ തന്നെ പ്രസ്താവന വ്യാജമാണെന്ന് പ്രതികരിച്ചിട്ടുണ്ട്. മനോരമ ന്യൂസും പ്രചരിക്കുന്ന ന്യൂസ് കാര്‍ഡ് വ്യാജമാണെന്നും സ്ഥിരീകരിച്ചു. അതുകൊണ്ട് തന്നെ പ്രചരണം പൂര്‍ണ്ണമായും വ്യാജമാണെന്ന് അനുമാനിക്കാം.