Checked elsewhere / Sources

Fact Crescendo

Fact Crescendo is an Indian fact-checking organisation that publishes in several Indian languages and runs sites for other Asian countries.

Checked by Fact Crescendo5 Dec 2022IndiaMalayalam
Social media posts

“‘ലിംഗ സമത്വ പ്രതിജ്ഞ കുടുംബശ്രീ പിന്‍വലിച്ചു”

Fact Crescendo rated this: FALSE

Fact Crescendo says: ലിംഗ സമത്വ പ്രതിജ്ഞ കുടുംബശ്രീ പിന്‍വലിച്ചിട്ടില്ല. ഇത്തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകളെല്ലാം തെറ്റാണെന്നും പ്രതിജ്ഞ പിന്‍വലിച്ചിട്ടില്ലെന്നും വ്യക്തമാക്കി കുടുംബശ്രീ മിഷന്‍ ഡയറക്ടര്‍ ജാഫര്‍ മാലിക് ഐ‌എ‌എസ് വാര്‍ത്താ കുറിപ്പ് നല്‍കിയിരുന്നു

Checked by Fact Crescendo2 Dec 2022IndiaMalayalam
Social media posts

“ഫിഫ ലോകകപ്പിനിടെ പാലസ്തീനെ പിന്തുണച്ച് ആരാധകർ ഗാനമാലപിക്കുന്നു”

Fact Crescendo rated this: FALSE

Fact Crescendo says: വൈറൽ വീഡിയോയ്‌ക്കൊപ്പം കൊടുത്തിളുള്ള അവകാശവാദം തെറ്റാണ്. വൈറലായ വീഡിയോ ഖത്തറിലെ ഫിഫ ലോകകപ്പ് മല്‍സരത്തില്‍ നിന്നുള്ളതല്ല. മൊറോക്കോയിലെ മുഹമ്മദ് വി സ്റ്റേഡിയത്തിൽ 2019 ല്‍ നടന്ന സംഭവമാണിത്. പലസ്തീൻ ടീമായ ഹിലാൽ അൽ-ഖുദ്‌സിനെതിരെ മത്സരത്തിൽ രാജാ കാസബ്ലാ…

Checked by Fact Crescendo2 Dec 2022IndiaMalayalam
Social media posts

“കേരളത്തില്‍ പുരുഷന്മാര്‍ക്ക് രണ്ട് ഭാര്യമാര്‍ നിര്‍ബന്ധമാക്കി”

Fact Crescendo rated this: FALSE

Fact Crescendo says: മീഡിയ വണ്‍ ന്യൂസ് കാര്‍ഡ് എഡിറ്റ് ചെയ്ത് തെറ്റായി പ്രചരിപ്പിക്കുന്ന വ്യാജ സന്ദേശം മാത്രമാണിതെന്ന് മീഡിയ വണ്‍ തന്ന സ്ഥിരീകരിച്ചിട്ടുണ്ട്. കൂടാതെ സര്‍ക്കാരോ കോടതിയോ ഇത്തരത്തിലൊരു നിയമം നടപ്പിലാക്കാന്‍ ആലോചിച്ചിട്ടുമില്ല

Checked by Fact Crescendo1 Dec 2022IndiaMalayalam
Social media posts

“മുംബൈയിലെ ടാറ്റ മെമ്മോറിയൽ ഹോസ്പിറ്റൽ നിര്‍ദ്ദേശിക്കുന്ന ഒരു വീഡിയോ - ശരീര ഭാഗങ്ങളില്‍ തട്ടിക്കൊണ്ടുള്ള ടാപ്പിംഗ് വ്യായാമങ്ങൾ”

Fact Crescendo rated this: FALSE

Fact Crescendo says: തലയില്‍ ടാപ്പ് ചെയ്യുന്ന വ്യായാമം വഴി രക്ത ചംക്രമണം കൂട്ടുന്നതിനെ കുറിച്ച് വിശദീകരിക്കുന്ന വൈറല്‍ വീഡിയോയ്ക്ക് ടാറ്റ മെമ്മോറിയല്‍ ആശുപത്രിയുമായി യാതൊരു ബന്ധവുമില്ല. ഹൈദരാബാദിലെ ഒരു അക്യുപ്രഷര്‍ ക്ലിനിക്കില്‍ നിന്നുള്ളതാണ് വീഡിയോ.

Checked by Fact Crescendo30 Nov 2022IndiaMalayalam
Social media posts

“ചൂടുള്ള തേങ്ങാവെള്ളം കാന്‍സര്‍ അകറ്റും”

Fact Crescendo rated this: FALSE

Fact Crescendo says: പോസ്റ്റിലെ സന്ദേശം തെറ്റാണ്. ചൂടുള്ള തേങ്ങാവെള്ളം ക്യാൻസർ കോശങ്ങളെ നശിപ്പിക്കുമെന്ന് ഡോ. രാജേന്ദ്രയോ ടാറ്റ മെമ്മോറിയൽ ആശുപത്രിയോ പ്രസ്താവിച്ചിട്ടില്ല എന്ന് അന്വേഷണത്തില്‍ വ്യക്തമാകുന്നു.

Checked by Fact Crescendo30 Nov 2022IndiaMalayalam
Social media posts

“ഇ.പി.ജയരാജന്‍ ബിജെപിയിലേക്ക്”

Fact Crescendo rated this: FALSE

Fact Crescendo says: പ്രചരണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് ഇ.പി.ജയരാജന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രചരണം പൂര്‍ണ്ണമായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Checked by Fact Crescendo29 Nov 2022IndiaMalayalam
Social media posts

“ഖത്തറില്‍ സ്റ്റേഡിയം നിര്‍മ്മാണത്തിന് എത്തിയ ഫിലിപ്പീനികള്‍ കൂട്ടത്തോടെ ഇസ്ലാം മതം സ്വീകരിച്ചു”

Fact Crescendo rated this: FALSE

Fact Crescendo says: പോസ്റ്റിലെ പ്രചരണം തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണ്. ഈ വീഡിയോ ഫിഫ ലോകകപ്പിന്‍റെ സമയത്തെതല്ല, 2018-ലെതാണ്. ദൃശ്യങ്ങള്‍ക്ക് ഫിഫ ലോകകപ്പുമായി യാതൊരു ബന്ധവുമില്ല.

Checked by Fact Crescendo28 Nov 2022IndiaMalayalam
Social media posts

“അര്‍ജെന്‍റീനയെ തോല്‍പ്പിച്ച സൗദി അറേബിയന്‍ ഫുട്ബോള്‍ ടീമിന് സൗദി രാജകുമാരന്‍ റോള്‍‌സ് റോയ്‌സ് പാരിതോഷികം”

Fact Crescendo rated this: FALSE

Fact Crescendo says: അര്‍ജെന്‍റീനയ്‌ക്കെതിരെ അട്ടമിറി വിജയം നേടിയ സൗദി അറേബിയന്‍ ഫുട്ബോള്‍ ടീം അംഗങ്ങള്‍ക്ക് സൗദി രാജകുമാരന്‍ റോള്‍സ് റോയ്‌സിന്‍റെ ഫാന്‍റം മോഡല്‍ കാര്‍ പാരിതോഷികമായി നല്‍കുമെന്ന പ്രചരണം അടിസ്ഥാന രഹിതമാണെന്ന് സൗദി ടീം അംഗമായ സാലേഹ് അല്‍ഷേരി അവരുടെ ടീം ക…

Checked by Fact Crescendo26 Nov 2022IndiaMalayalam
Social media posts

“ഗ്രൗണ്ടിൽ പറന്നുവന്ന് കളിക്കേണ്ട പന്തുമായി സൗദി പൗരൻ”

Fact Crescendo rated this: FALSE

Fact Crescendo says: പോസ്റ്റിലെ പ്രചരണം പൂർണമായും തെറ്റാണ്. 2019ലെ സൗദി കിങ് കപ്പ് ഫൈനൽ മത്സരത്തിന്‍റെ ഭാഗമായി നടന്ന സംഭവത്തിന്‍റെ ദൃശ്യങ്ങളാണ് ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾക്കിടയില്‍ നടന്നത് എന്ന മട്ടില്‍ തെറ്റായി പ്രചരിപ്പിക്കുന്നത്.

Checked by Fact Crescendo25 Nov 2022IndiaMalayalam
Social media posts

“പ്രിയ വര്‍ഗീസിന്‍റെ കണ്ണൂര്‍ സര്‍വകലാശാലയിലെ നിയമനം തടഞ്ഞ കോടതി വിധിക്കെതിരെ പ്രിയ വര്‍ഗീസും കുടുംബവും പ്രതിഷേധിക്കുന്ന വീഡിയോ”

Fact Crescendo rated this: FALSE

Fact Crescendo says: 2021 ഏപ്രിലില്‍ കേന്ദ്ര സര്‍ക്കാര്‍ സൗജന്യ കോവിഡ് വാക്‌സിനേഷന്‍ നല്‍കില്ലെന്ന പ്രഖ്യാപനത്തെ തുടര്‍ന്ന് സിപിഎം സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയുടെ ഭാഗമായി വീട്ടുമുറ്റത്തിരുന്നു മുദ്രാവാക്യം ഉയര്‍ത്തുന്ന കെ.കെ.രാഗേഷും തന്‍റെ ഭാര്യ പ്രിയ മക്കളുടെയും വീഡിയോയാണ് …

Checked by Fact Crescendo25 Nov 2022IndiaMalayalam
Social media posts

“സേവാഭാരതിയുടെ അയ്യപ്പസേവാ കേന്ദ്രത്തിന്‍റെ ഉദ്ഘാടനം മന്ത്രി വി എന്‍ വാസവന്‍ നിര്‍വഹിച്ചു”

Fact Crescendo rated this: FALSE

Fact Crescendo says: സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ കോട്ടയം മെഡിക്കൽ കോളേജ് ശബരിമല ഉദ്ഘാടനം ചെയ്തത് പൂർണമായും സർക്കാർ തലത്തിലുള്ള ചടങ്ങായിരുന്നു. സന്നദ്ധസംഘടനകളുടെ സഹകരണവും പിന്തുണയും ലഭിക്കുന്നുണ്ടെങ്കിലും കോട്ടയം മെഡിക്കൽ കോളേജും റവന്യൂ വകുപ്പും സംയുക്തമായിട്ടാണ് …

Checked by Fact Crescendo24 Nov 2022IndiaMalayalam
Social media posts

“വേള്‍ഡ് കപ്പ് 2022 ഫൂട്ബോള്‍ മല്‍സരങ്ങള്‍ക്ക് വേദിയായ ഖത്തറില്‍ ഫുട്ബോൾ ലോകകപ്പിന്‍റെ ഉദ്ഘാടന ചടങ്ങിൽ ഖുർആൻ പാരായണം ചെയ്ത വീഡിയോ”

Fact Crescendo rated this: MISLEADING

Fact Crescendo says: 2021 ൽ ഖത്തറിലെ അൽ തുമാമ സ്റ്റേഡിയത്തിന്‍റെ ഉദ്ഘാടന വേളയിൽ നടത്തിയ ഖുർആൻ പാരായണത്തിന്‍റെ പഴയ വീഡിയോ ഈയിടെ നടന്ന ഫുട്ബോൾ ലോകകപ്പിന്‍റെ ഉദ്ഘാടനമാണെന്ന് അവകാശപ്പെട്ട് പ്രചരിപ്പിക്കുകയാണ്

Checked by Fact Crescendo23 Nov 2022IndiaMalayalam
Social media posts

“തിരഞ്ഞെടുപ്പ് പ്രചരണാര്‍ഥം പ്രധാനമന്ത്രി മോദി ഗുജറാത്തില്‍ നടത്തുന്ന പ്രൗഢമായ റാലി”

Fact Crescendo rated this: FALSE

Fact Crescendo says: ഡിസംബറിൽ നടക്കാനിരിക്കുന്ന ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി നരേന്ദ്ര മോദി ഗുജറാത്തിൽ എത്തുന്ന ദൃശ്യങ്ങളാണിത് എന്ന പ്രചരണം പൂർണമായി തെറ്റാണെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഈ വീഡിയോ 2021 നവംബർ മുതൽ ഇന്‍റർനെറ്റില്‍ ലഭ്യമാണ്.

Checked by Fact Crescendo22 Nov 2022IndiaMalayalam
Social media posts

“ഖത്തര്‍ ലോകകപ്പ് വേദിയില്‍ പെപ്‌സി ലേബല്‍ പതിച്ച് ഫുട്ബോള്‍ ആരാധകര്‍ ബിയര്‍ കൊണ്ടുവരുന്നു”

Fact Crescendo rated this: FALSE

Fact Crescendo says: 2015ല്‍ സൗദി അറേബിയയിലെ അല്‍ ബത അതിര്‍ത്തിയിലൂടെ കടത്താന്‍ ശ്രമിച്ച 48,000 ബിയര്‍ ക്യാനുകള്‍ ബോര്‍ഡര്‍ കസ്റ്റംസ് പിടികൂടിയപ്പോഴുള്ള ചിത്രമാണ് ഖത്തര്‍ ലോകകപ്പ് സ്റ്റേഡിയത്തില്‍ നിന്നും പിടികൂടിയതെന്ന പേരില്‍ പ്രചരിക്കുന്നതെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്

Checked by Fact Crescendo21 Nov 2022IndiaMalayalam
Social media posts

“കെ‌എസ്‌ആര്‍‌ടി‌സി ശബരിമല സര്‍വീസ്- ചെങ്ങന്നൂര്‍-പമ്പ യാത്രയ്ക്കും മടക്ക യാത്രയ്ക്കും രണ്ടു ടിക്കറ്റ് നിരക്ക്”

Fact Crescendo rated this: FALSE

Fact Crescendo says: ഉത്സവകാലത്ത് പ്രത്യേക സർവീസ് നടത്താൻ കെഎസ്ആർടിസിക്ക് 30% അധിക നിരക്ക് ഈടാക്കാവുന്നതാണെന്ന് ഗസറ്റ് വിജ്ഞാപനം ഉണ്ട്. വിജ്ഞാപന പ്രകാരമാണ് കെഎസ്ആർടിസി സര്‍വീസില്‍ ഒരേ സ്ഥലത്തേക്കുള്ള മടക്കയാത്രയിൽ ചാർജ്ജ് വർദ്ധന ടിക്കറ്റ് നിരക്കിൽ കാണാൻ സാധിക്കുന്നത്. നവംബർ 17ന് മണ്ഡല…

Checked by Fact Crescendo19 Nov 2022IndiaMalayalam
Social media posts

“കെ സുധാകരന്‍ ആര്‍‌എസ്‌എസ് പ്രവര്‍ത്തകരോടൊപ്പം നില്‍ക്കുന്നു”

Fact Crescendo rated this: FALSE

Fact Crescendo says: കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ആർഎസ്എസ് പ്രവർത്തകർക്കൊപ്പമല്ല, കോൺഗ്രസ് പ്രവർത്തകർക്കൊപ്പമാണ്. ചിത്രം 2021 ലേതാണ്

Checked by Fact Crescendo17 Nov 2022IndiaMalayalam
Social media posts

“കെഎസ്ആര്‍ടിസി പമ്പ-നിലയ്ക്കല്‍ ചെയ്ന്‍ സര്‍വീസിന് നിരക്ക് വര്‍ദ്ധപ്പിച്ചു”

Fact Crescendo rated this: FALSE

Fact Crescendo says: പമ്പ-നിലയ്ക്കല്‍ ചെയ്ന്‍ സര്‍വീസിന് നിരക്ക് വര്‍ദ്ധപ്പിച്ചിട്ടില്ലെന്ന് ഞങ്ങളുടെ അന്വേഷണത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞി‍ട്ടുണ്ട്. പ്രധാന ‍‍ഡിപ്പോകളില്‍ നിന്നും ശബരിമലയിലേക്കുള്ള സര്‍വീസുകള്‍ക്കാണ് കെഎസ്ആര്‍ടിസി നിരക്ക് വര്‍ദ്ധപ്പിച്ചിട്ടുള്ളതെന്നു വക്തമായിട്ടുണ്ട്

Checked by Fact Crescendo17 Nov 2022IndiaMalayalam
Social media posts

“ഹൃദ്യം’ ചികില്‍സാ പദ്ധതി – കേന്ദ്ര സര്‍ക്കാരിന്‍റെ മാത്രം പദ്ധതി”

Fact Crescendo rated this: MISLEADING

Fact Crescendo says: പോസ്റ്റിലെ ഇതിൽ സന്ദേശത്തിൽ നൽകിയിരിക്കുന്ന വസ്തുതകൾ പൂർണ്ണമായും ശരിയല്ല. ഹൃദ്യം പദ്ധതി നടപ്പിലാക്കുന്നത് കേന്ദ്രസർക്കാർ മാത്രമല്ല, 60% കേന്ദ്രവിഹിതവും 40% സംസ്ഥാന വിഹിതവും ചേർത്താണ് പദ്ധതി കേരളത്തിൽ നടപ്പാക്കുന്നത്.

Checked by Fact Crescendo17 Nov 2022IndiaMalayalam
Social media posts

“മിനിക്കോയ് ദ്വീപിലെ പുതിയ എയര്‍പോര്‍ട്ട്”

Fact Crescendo rated this: FALSE

Fact Crescendo says: ചിത്രം മിനിക്കോയ് ദ്വീപില്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന എയര്‍സ്ട്രിപ്പിന്‍റെതല്ല. മാലി ദ്വീപിലെ അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ ചിത്രമാണിത്. മിനിക്കോയ് ദ്വീപുമായി ചിത്രത്തിന് യാതൊരു ബന്ധവുമില്ല

Checked by Fact Crescendo15 Nov 2022IndiaMalayalam
Social media posts

“കേദാര്‍നാഥില്‍ -3 ഡിഗ്രി സെന്‍റിഗ്രേഡില്‍ തപസ്സനുഷ്ഠിക്കുന്ന ശിവയോഗി”

Fact Crescendo rated this: FALSE

Fact Crescendo says: കേദാര്‍നാഥില്‍ മഞ്ഞില്‍ മൂടി തപസ്സനുഷ്ഠിപ്പിക്കുന്ന സന്യാസി എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന ചിത്രം എഡിറ്റ്‌ ചെയ്ത് നിര്‍മിച്ചതാണ് എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു